തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍കാകരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. അഖിലിനെ കുത്തിയ കേസില്‍ പ്രതികളായവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് വിഷ്ണുനാഥ് സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയത്.
പി.എസ്.സി പരീക്ഷയില്‍ പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് നേടിയത്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തതിന് 13.58 മാര്‍ക്ക് അധികവും നേടി. ഇതുള്‍പ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്.രണ്ടാംപ്രതി നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്‍. പരീക്ഷയില്‍ 65.33 മാര്‍ക്കാണ് നസീം നേടിയത്.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും.
അഖിലിനെ കുത്തിയ നസീമിനെ സര്‍ക്കാര്‍ എത്രയും വേഗം പോലീസില്‍ എടുക്കണമെന്നും നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ തന്നെ നിയമിക്കണം എന്നുമായിരുന്നു വിഷ്ണുനാഥിന്‍റെ പരിഹാസം.
കണ്ണൂര്‍ ആസ്ഥാനമായ കഐപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് അഖിലിനെ കുത്തിയ എസ്എഫ്ഐ നേതാക്കള്‍ കൂട്ടത്തോടെ ഇടംപിടിച്ചത്.
Post Your Comments