KeralaLatest News

വിവാഹ ചടങ്ങ് നടക്കുന്നതിനിടെ തീപിടിത്തം : വന്‍ ദുരന്തം ഒഴിവായി

ഇടുക്കി: വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വൻ തീപിടിത്തം. ഇടുക്കി വണ്ടിപ്പെരിയാർ ടൗണ്‍ഹാളിന്‍റെ ഒന്നാം നിലയില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, രണ്ടാം നിലയില്‍ തീപിടുത്തമുണ്ടായത്. ഇന്നുച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇവിടെ മറ്റ് കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ സൂക്ഷിച്ചിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിവാഹ ചടങ്ങിനെത്തിയ ആളുകളെ മുഴുവന്‍ വേഗം സംഭവ സ്ഥലത്തു നിന്ന് മാറ്റിയതിനാൽ വന്‍ ദുരന്തം ഒഴിവായി. 1500 ഓളം ആളുകള്‍ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് വിവരം.

പീരുമേട് നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കട്ടപ്പനയില്‍ നിന്ന് രണ്ട് യൂണിറ്റ് കൂടി എത്തി മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button