ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് നല്‍കുന്നതെന്നും ഭാഷ അറിയാത്തതില്‍ തനിക്ക് പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്നും ഡിഎംകെ എംപി കനിമൊഴി. ഇതു സംബന്ധിച്ച വിഷയം ലോക്‌സഭയിലാണ് അവര്‍ വ്യക്തമാക്കിയത്. ‘തൂത്തുക്കുടിയില്‍ താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാന്‍മന്ത്രി സഡക്ക് യോജനയുടെ ബോര്‍ഡ് യാതൊരു വിധത്തിലുള്ള തര്‍ജിമയില്ലാതെ കണ്ടിരുന്നു.’
‘എനിക്ക് പോലും അതെന്താണെന്ന് മനസ്സിലായില്ല. പിന്നെ സാധാരണക്കാര്‍ എങ്ങനെ അതിനെ കുറിച്ച് മനസിലാക്കുമെന്നു’ അവർ ആരോപിച്ചു. കനിമൊഴി ഇത്തരത്തില്‍ വിമര്‍ശിക്കുമ്പോഴും പല ഗ്രാമ പ്രദേശങ്ങളിലും തമിഴിലും ഇംഗ്ലീഷിലുമുള്ള സഡക് യോജനയുടെ ബോര്‍ഡുകള്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം. ദേശീയ ചാനലായ എ എൻ ഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
Post Your Comments