ബെംഗളൂരു : വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു, ദേശീയപാതയിൽ ഹൊസൂരിനടുത്ത് സൂളഗിരിയിലുണ്ടായ കാറപകടത്തിൽ മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ് (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന പ്രഭു എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ബംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന് വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ച രണ്ടു പേരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബംഗളൂരുവിലെത്തിച്ചു.
Post Your Comments