പാരീസ്: ഫ്രാന്‍സില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലെ പുരാതന സ്മാരകമായ പാന്തിയോണില്‍ അതിക്രമിച്ചുകയറി കുടിയേറ്റക്കാരുടെ പ്രക്ഷോഭം. 37 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരായ ‘ബ്ലാക് വെസ്റ്റ്’ എന്ന സംഘടനയാണ് പ്രക്ഷോഭത്തിനു പിന്നില്‍.
പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ആവശ്യം. ‘ഫ്രഞ്ച് റിപ്പബ്ലിക്കിലെ, രേഖയില്ലാത്ത, ശബ്ദമില്ലാത്ത, മുഖമില്ലാത്തവര്‍’ എന്നാണ് പ്രക്ഷോഭകാരികള്‍ സ്വയംവിശേഷിപ്പിച്ചത്. പ്രകടനം നടത്തിയവരില്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പാന്തിയോണില്‍ അതിക്രമിച്ചു കടന്നവരെ ഒഴിപ്പിച്ചെന്നും ചരിത്രസ്മാരകങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണ് ഫ്രാന്‍സെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Post Your Comments