ദുബായ്: 2018-ല്‍ 110 പേര്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചതായി രാജ്യത്തെ ട്രാഫിക് അധികൃതര്‍ പറഞ്ഞു. സമാനമായ അപകടങ്ങളില്‍ 1133 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം 785 ടയര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തേഞ്ഞുപോയ ടയറുകളും വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതുമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണം എന്നും ആഭ്യന്ത്രമന്ത്രാലയം പറഞ്ഞു.
ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേടായ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചും വാഹനമോടിക്കുന്നവരെബോധവത്കരിക്കുന്നതിനായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ (എഫ്ടിസി) രാജ്യവ്യാപകമായി ട്രാഫിക് അവബോധ കാമ്പയിന്‍ ആരംഭിച്ചു. സെപ്തംബര്‍ ഒന്നുവരെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുക.
Post Your Comments