KeralaLatest News

എഐഎസ്എഫുകാരായ കുട്ടികളെ അടികൊടുത്ത് എസ്എഫ്‌ഐയില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം- മുന്‍ വൈസ് ചെയര്‍മാന്റെ രൂക്ഷ പ്രതികരണം

യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ? ചോദിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ വൈസ് ചെയര്‍മാന്‍ തന്നെയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണമാണ് ടി.എസ് മിനിയെന്ന യുവതി നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ…….. കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ…..അതിനനുവദിക്കൂയെന്ന് പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ?

യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ യോര്‍ത്ത് ലജ്ജിക്കുന്നു…..
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ….AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.

ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ…….. കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ…..അതിനനുവദിക്കൂ…..
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ..സര്‍ക്കാരെ…… അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ….

മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്

റ്റി.എസ്.മിനി
യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയര്‍മാന്‍

https://www.facebook.com/mini.krishnakumar.56/posts/2821330151230493

shortlink

Related Articles

Post Your Comments

Related Articles


Back to top button