ലണ്ടന്‍: ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോര്‍ട്ട്. തീരുമാനങ്ങളിൽ പലതും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മാത്രം അഭിപ്രായങ്ങൾ ആയിരുന്നുവെന്നാണ് സൂചന. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും റിപ്പോർട്ട് ഉണ്ട്.
വിരാട് കോഹ്‌ലിക്ക് ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക് ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തിയത് ഇത് മൂലമാണെന്നാണ് ദേശീയ മാധ്യമമായ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും കെ.എല്‍ രാഹുലിന് ടീമില്‍ ഇടം നേടാനായത് ഇതുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്‌ലിയെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Post Your Comments