KeralaLatest NewsIndia

വയനാട്ടില്‍ സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച്‌ ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വയനാടിന്റെ കാഴ്ചകള്‍ ഉയരത്തില്‍ നിന്നും ആസ്വദിക്കാന്‍ സാധിക്കുന്ന സിപ്‌ലൈനിലെ യാത്ര, മുളച്ചങ്ങാടത്തില്‍ കയറിയുള്ള സവാരി എന്നിവ മന്ത്രി ആസ്വദിച്ചു.

ബത്തേരി : വയനാട്ടില്‍ സിപ്‌ലൈനില്‍ കയറി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാഹസികയാത്ര.വയനാടിന്റെ വിനോദസഞ്ചാര മേഖലയെ വളര്‍ത്താന്‍ ഉദ്ദേശിച്ച്‌ കൊണ്ടുള്ള ടൂറിസം ഓര്‍ഗനൈസേഷന്റെ ‘സ്‌പ്ലാഷ് 2019’ മണ്‍സൂണ്‍ കാര്‍ണിവലില്‍ ഭാഗമായാണ് മന്ത്രി വയനാട്ടിലെത്തിയത്. കാര്‍ണിവലില്‍, വയനാടിന്റെ കാഴ്ചകള്‍ ഉയരത്തില്‍ നിന്നും ആസ്വദിക്കാന്‍ സാധിക്കുന്ന സിപ്‌ലൈനിലെ യാത്ര, മുളച്ചങ്ങാടത്തില്‍ കയറിയുള്ള സവാരി എന്നിവ മന്ത്രി ആസ്വദിച്ചു.

വിനോദസഞ്ചാര മേഖലയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള വികസനത്തിന് ‘കണക്റ്റിംഗ് വയനാട്’ എന്ന പദ്ധതിയിലൂടെ പ്രചാരം നല്‍കുമെന്നും മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു. സ്‌പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായുള്ള ‘ബിസിനസ് ടു ബിസിനസ്’ എന്ന പരിപാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സൗദി അറേബിയയില്‍ നിന്നുമുള്ള 18 വിനോദസഞ്ചാര ബ്ലോഗര്‍മാരെ ആദരിച്ചു. പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ബ്ലോഗര്‍മാര്‍, സംരംഭകരകര്‍, യാത്രാ ഏജന്‍സികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മഴ മഹോത്സവത്തിന്റെ ഭാഗമായി നിരവധി കലാ കായിക പരിപാടികളും അരങ്ങേറി. കൂര്‍ഗിലെ ടൂറിസം അസോസിയേഷനും പരിപാടിയുടെ ഭാഗമായി. പ്രളയ വന്‍തോതില്‍ ദുരിതം ഏറ്റുവാങ്ങിയ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് സ്‌പ്ലാഷ് 2019 സംഘടിപ്പിക്കുന്നത്. ജൂണ്‍ 29ന് ആരംഭിച്ച കാര്‍ണിവല്‍ നാളെയാണ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button