ആലുവ: ആലുവയിലല്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ആലുവ തൊട്ടേകാട്ടുക്കരയിലാണ് സംഭവം. വജ്രാഭരണങ്ങള്‍ ഉള്‍പ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയതായാണ് വീടുടമസ്ഥന്റെ പരാതി. ജോര്‍ജ് മാത്യു എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോര്‍ജ് മാത്യുവും കുടുംബവും പുറത്ത് പോയ സമയത്തായിരുന്നു കവര്‍ച്ച. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് മോഷണം നടന്നത്.
ഇന്നലെ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ആലുവയില്‍ കവര്‍ച്ച തുടര്‍കഥയാകുകയാണ്. ഫെബ്രുവരിയില്‍ ഡോക്ടറെ കെട്ടിയിട്ട് 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ്‌ന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ഇടയാറിലെ സ്വര്‍ണ്ണ ശുചീകരണ കമ്പനിയില്‍നിന്ന് ആറ് കോടിയുടെ സ്വര്‍ണ്ണവും കവര്‍ന്നിരുന്നു.
Post Your Comments