ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്‌ബോളില്‍നിന്നു വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞിരുന്നു. ഈ ആറടി ഏഴിഞ്ചുകാരന്‍ 2005 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായിരുന്നു.
13 ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ച താരം മുപ്പത്തെട്ടാം വയസിലാണു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1998-ല്‍ ടോട്ടനം ഹോസ്പറിലൂടെയാണു ക്രൗച്ച് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ക്യൂപിആര്‍, പോര്‍ട്‌സ്മൗത്ത്, ആസ്റ്റണ്‍ വില്ല, നോര്‍വിച്ച്, സതാംപ്ടന്‍, ലിവര്‍പൂള്‍ ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചു. 2009-ല്‍ ടോട്ടനത്തിലേക്കു തിരിച്ചെത്തിയ താരം അവിടെനിന്നു പോയശേഷം 2019 വരെ സ്റ്റോക്ക് സിറ്റിയില്‍ കളിച്ചു. 2019 ജനുവരിയില്‍ ബേണ്‍ലിയില്‍ ചേര്‍ന്നെങ്കിലും പിന്നാലെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments