Latest NewsUSAInternational

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു

വാഷിങ്ടൻ : ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിയും ലാസ് ബ്രിസാസ് അക്കാദമിയിലെ അധ്യാപികയുമായ ബ്രിട്ട്നി സമോറയ്ക്കാണ് 20 വർഷം തടവുശിക്ഷ യുഎസ് കോടതി വിധിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ട്നി ജയിലിലാണ്. ഈ 15 മാസങ്ങളും ശിക്ഷാ കാലാവധിയിൽ ഉൾപ്പെടുത്തും. ജയിലിൽനിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റർ ചെയ്യണമെന്നും കോടതി നിർദേശിച്ചു.

പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അധ്യാപിക അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അശ്ലീല സന്ദേശമയയ്ക്കുക, ക്ലാസ്മുറിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി നോക്കിനില്‍ക്കുമ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയും പരാതിയിൽ പറയുന്നു, വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍ട്രി പേരന്‍റല്‍ കണ്‍ട്രോള്‍ എന്ന ആപ് വഴി അധ്യാപികയുടെ പ്രവൃത്തി മാതാപിതാക്കള്‍ അറിഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button