സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് എം.എസ്.സി ജിയോളജിയോ എം.എസ് സി ജ്യോഗ്രഫിയോ യോഗ്യതയും ഫീൽഡ് ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ പ്രവൃത്തി പരിചയവും ഫീൽഡ് പ്രവർത്തനത്തിന് സന്നദ്ധരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21,420 രൂപയാണ് പ്രതിമാസ വേതനം. 2020 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 19നു മുമ്പ് കമ്മിഷണർ, കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.
Post Your Comments