Latest NewsCricket

നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് ആ താരം; വ്യത്യസ്‌തമായ അഭിപ്രായവുമായി സഞ്ജയ് ജഗ്ദലെ

ഇന്‍ഡോര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് അജിന്‍ക്യ രഹാനെ ആയിരുന്നുവെന്ന് മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ. സാഹചര്യം അനുകൂലമല്ലാത്ത സമയങ്ങളില്‍ പോലും അവസരത്തിനൊത്തുയരുന്ന താരമാണ് രഹാനെ. ഏതൊരു പിച്ചിലും മികവ് തെളിയിക്കാന്‍ രഹാനെയ്ക്ക് സാധിക്കും. റായുഡുവിനും കാര്‍ത്തികിനും വേണ്ടത്ര അവസരം ലഭിച്ചു. അനുയോജ്യരല്ലാത്ത താരങ്ങള്‍ക്ക് നിരവധി അവസരങ്ങളാണ് സെലക്ടര്‍മാര്‍ നല്‍കിയതെന്ന് ജഗ്ദലെ പറയുകയുണ്ടായി. 2018 ഫെബ്രുവരിയിലാണ് രഹാനെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനം കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button