ന്യൂഡല്‍ഹി: ചെലവാക്കാന്‍ പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പല വിഭാഗങ്ങള്‍ക്കും ചിലവ് വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് സേവാ ദളിന്റെ ബഡ്ജറ്റ് 2.5 ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇത് കൂടാതെ എന്‍.എസ്.യു.ഐ, വനിതാ വിഭാഗം, യൂത്ത് കോണ്‍ഗ്രസ് എന്നിവരും തങ്ങളുടെ ചിലവ് വെട്ടിക്കുറക്കുകയുണ്ടായി. കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും മാസശമ്പളം ലഭിച്ചിട്ടില്ലെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ നിന്നും 20 പേരാണ് വിട്ടുപോയത്. ഇതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.
Post Your Comments