റിയാദ്: സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇനി ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം. ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാകാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക് പേയ്‌മെന്റ് വഴി മാത്രമേ ഇനി പെട്രോൾ വാങ്ങാൻ കഴിയുകയുള്ളു. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയും വാണിജ്യ നിക്ഷേപ മന്ത്രാലയവും മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയവും സഹകരിച്ചാണ് ഇത്തരത്തിലൊരു നടപടി. പണ ഇടപാട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.
പദ്ധതിയ്ക്കായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ നാലായിരം പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ലഭ്യമാക്കിയതായി സൗദി പെയ്‌മെന്റ് നെറ്റ്‌വർക്ക് സി.ഇ.ഒ സിയാദ് അൽ യൂസഫ് അറിയിച്ചു. ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത പെട്രോൾ പമ്പുകൾ അടപ്പിക്കില്ലെന്നും പകരം ഇത്തരം സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് പിഴ ചുമത്തുമെന്നും ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് അൽ ബറാക് പറഞ്ഞു.
Post Your Comments