KeralaLatest News

പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിർബന്ധിച്ച് സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോകും; എസ്എഫ്ഐക്കെതിരെ നിഖില

കൊല്ലം : യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ് ഐ അംഗങ്ങൾക്കെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി നിഖില. നിഖിലയ്ക്ക് കോളേജിൽനിന്ന് ദുരനുഭവങ്ങൾ മാത്രമാണ് ഉണ്ടായത്. എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത് അനുസരിച്ച് മുന്നോട്ടുപോയാൽ പഠിക്കാൻ അനുവദിക്കുമെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞുവെന്ന് നിഖില പറഞ്ഞു.

പ്രതിഷേധിച്ചവരെ അവർ അടിച്ചമർത്തും. പരീക്ഷയുടെ തലേദിവസം പെൺകുട്ടികൾ പോസ്റ്ററുകൾ ഉണ്ടാക്കി എത്താൻ പറഞ്ഞു. അത് നിഷേധിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. പല പെൺകുട്ടികളുടെയും പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിർബന്ധിച്ച് സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോകും. നിഷേധിച്ചാൽ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നും കോളേജിൽ ഒറ്റപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

ക്യാന്റീനിൽ ഇരിക്കാൻ പാടില്ല. ഒരു സംഘം ആളുകൾ പരിശോധനയ്ക്ക് എത്തും. അവർ പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്നും നിഖില പറഞ്ഞു. പ്രതികരിച്ചപ്പോൾ ഒപ്പം നിന്ന കൂട്ടുകാർ പോലും വിട്ടുപോയി. അവർക്ക് തുടർന്ന് പഠിക്കാൻ കഴിയില്ലെന്ന ഭയമായിരുന്നു, മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയതെന്നും നിഖില പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button