UAELatest News

പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ

ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്‌കാൻ ചെയ്‌താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം നിക്ഷേപിക്കുന്നതിനും ഇത് ബാധകമാണ്. ഈയൊരു തീരുമാനത്തിലൂടെ പണം നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പ് തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഐ=നിരവധി തട്ടിപ്പുകൾ നടക്കുന്നതായി നിരന്തരം പരാതികൾ ഉയർന്നുവന്നിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.

shortlink

Post Your Comments


Back to top button