Latest NewsNewsBusiness

ക്യാഷ് ഡെപ്പോസിറ്റ് നിരക്കിൽ പുതിയ മാറ്റങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

നിരക്ക് വർദ്ധനവ് സേവിംഗ്സ് അക്കൗണ്ടുകളെ ബാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്

ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ക്യാഷ് ഡെപ്പോസിറ്റ് നിരക്കിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. നവംബർ ഒന്നു മുതൽ ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിലാകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

മാക്സ് അഡ്വാൻഡേജ് കറന്റ് അക്കൗണ്ട്, അസന്റ് കറന്റ് അക്കൗണ്ട്, ആക്ടീവ് കറന്റ് അക്കൗണ്ട്, പ്ലസ് കറന്റ് അക്കൗണ്ട്, പ്രീമിയം കറന്റ് അക്കൗണ്ട് തുടങ്ങിയ വിവിധ കറന്റ് അക്കൗണ്ടിലേക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് നിരക്കിലാണ് മാറ്റങ്ങൾ വരുത്തിയത്. അതേസമയം, നിരക്ക് വർദ്ധനവ് സേവിംഗ്സ് അക്കൗണ്ടുകളെ ബാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Also Read: മുതിർന്ന പൗരന്മാർക്ക് ഫിക്സഡ് ഡെപ്പോസിറ്റിന് കൂടുതൽ പലിശ നൽകി എസ്ബിഐ, പുതുക്കിയ നിരക്കുകൾ അറിയാം

മുൻപ് 1000 രൂപയ്ക്ക് 3 രൂപ നിരക്കിലും, സൗജന്യ പരിധിക്ക് ശേഷമുള്ള ഇടപാടുകൾക്ക് 50 രൂപയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ, പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ, 1000 രൂപയ്ക്ക് 3.5 രൂപ ഈടാക്കും. അതേസമയം, സൗജന്യ പരിധി കഴിഞ്ഞാലുള്ള ഇടപാടുകൾക്ക് 50 രൂപ തന്നെയാണ് ഈടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button