ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് ഉടൻ തുടക്കമാകും. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം തുടങ്ങാന്‍ കഴിയുമെന്നും ചന്ദ്രയാന്‍ വിക്ഷേപണത്തിന് എല്ലാ വിജയവും ആശംസിക്കുന്നുവെന്നും ചന്ദ്രയാന്‍ ഒന്ന് മിഷന്‍റെ ശില്‍പ്പിയായ ഡോ.മാധവന്‍നായര്‍ അറിയിച്ചു. ശാസ്ത്രസംഘത്തിന് ചന്ദ്രയാനെ വിജത്തിലെത്തിക്കാനാവുമെന്നും വിക്ഷേപണം കാണാന്‍ പ്രതീക്ഷയയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണെന്നും ഡോ.മാധവന്‍നായര്‍ പറഞ്ഞു.
Post Your Comments