ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും ഭീകരതയ്ക്കെതിരേ തിരിച്ചടിക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം ഇന്ത്യക്കുണ്ടെന്ന് പാകിസ്ഥാന് ബോധ്യമാക്കി നൽകി. ഭീകരവാദം, നുഴഞ്ഞുകയറ്റം എന്നിവ വഴി പ്രശ്നങ്ങളുണ്ടാക്കാനാണു പാക്കിസ്ഥാന് സൈന്യം ശ്രമിക്കുന്നത്. ഇത്തരം സാഹസിക നീക്കങ്ങള്‍ക്കു ഇന്ത്യ ശക്തമായി സംയോജിത മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും ഇത് പാകിസ്ഥാന് മനസിലാക്കിക്കൊടുത്തു. ഇന്ത്യന്‍ സൈന്യം ഒരു മാറ്റത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സ്പേസ്, സൈബര്‍, സ്പെഷല്‍ ഫോഴ്സ് ഡിവിഷനുകളുടെ രൂപീകരണം ഈ മാറ്റത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
Post Your Comments