തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കുത്തേറ്റ അഖിൽ സംഭവത്തെക്കുറിച്ച് മൊഴിനൽകി. തന്നെ കുത്തിയത് ശിവരഞ്ജിത്താണ് അഖിൽ പറഞ്ഞു. ആക്രമിക്കാൻ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടറോട് അഖിൽ പറഞ്ഞു.ഡോക്ടര്‍ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. വിശദ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടര്‍മാരുടെ അനുമതിതേടി.
അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ അഖിൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഘര്‍ഷം എസ്.എഫ്.ഐ ആസൂത്രിതമായി സൃഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതികളായ ആരെയും ഇനിയും പിടികൂടാനായില്ല. അതേസമയം പ്രതികളായവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് എസ്.എഫ്.ഐ അറിയിച്ചു.
Post Your Comments