Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

94 വയസ്സിലും ജോലി ചെയ്യുന്നു; കടക്മസാല ചായയ്ക്ക് 73 വയസ്സ്

ജയ്‌പൂർ : 94 വയസ്സിലും ജോലി ചെയ്യുന്ന ഗുലാബ്ജിയാണ് എല്ലാവരുടെയും ചർച്ചാ വിഷയം. പ്രായം തളർത്താത്ത തന്റെ മനസുമായി ഗുലാബ്ജി അതിരാവിലെ എത്തുന്നത് ജയപൂരിലെ മിര്‍സ ഇസ്‌മൈയില്‍ റോഡില്‍ ഗണപതി പ്ലാസയക്ക സമീപമുള്ള തന്റെ ചായക്കടയിലേക്കാണ്.

പുലർച്ചെ മുതൽ ഇവിടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഗുലാബ് ജി നടത്തുന്ന കൊച്ചു ചായകടയിലെ കടക്മസാല ചായയ്ക്ക് വേണ്ടിയാണ് ഈ തിരക്ക്. ചായക്കൊപ്പം ബണ്‍മസ്‌ക്കയും സമോസയും എല്ലാമുണ്ട്. പുറമേ നിന്ന് കണ്ടാല്‍ ഒരു ചെറുമുറിയാണ് കട പക്ഷേ പറയാന്‍ 73 വര്‍ഷത്തെ പാരമ്പര്യമുണ്ട്.

ജമീന്താര്‍ രജ്പൂത് കുടുംബത്തില്‍ പിറന്ന ഗുലാബ്ജി 1946ലാണ് ബിസിനസ് മേഖലയിലേക്ക് ഇറങ്ങുന്നത്. എന്നാൽ അത് അത്ര എളുപ്പമായ ഒന്നായിരുന്നില്ല.സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന കുടുംബത്തിലെ ഒരാള്‍ ഇത്തരത്തില്‍ ചെറിയ ചായക്കട ബിസിനസ് തുടങ്ങുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു.പലരും അത് അവഗണിച്ചു.എന്നാൽ അദ്ദേഹം തളരാതെ മുന്നോട്ട് പോയി.

ഗുലാബ്ജിയുടെ ചായയും പലഹാരങ്ങളും നാട്ടുകാര്‍ സ്വീകരിച്ചതോടെ വരുമാനവും വര്‍ദ്ധിച്ചു. 130 രൂപയ്ക്ക് ആരംഭിച്ച ചായകടയ്ക്ക് ഇന്ന് ഇരുപതിനായിരം രൂപയുടെ ദിവസ വരുമാനമുണ്ട്.ചായയും ചെറുപലഹാരവുമടങ്ങിയ പ്ലേറ്റിന് ഇരുപത് രൂപയാണ് വില. മസാല ചായയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കട തുടങ്ങിയ കാലത്ത് തൊട്ട് ഈ ചായ തന്നെയാണ് സ്റ്റാര്‍. തങ്ങള്‍ ചായയോടൊപ്പം സ്‌നേഹവും വിളമ്പുന്നുവെന്നാണ് ഗുലാബ്ജി പറയുന്നത്.ബണ്‍ മസ്‌ക്കയും സമോസയുമാണ് ഗുലാബ് ജിയുടെ പൂതിയ പരീക്ഷണം

കടപ്പാട് : ബെറ്റര്‍ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button