USALatest News

2020ലെ യുഎസ് സെന്‍സസ്, പൗരത്വ ചോദ്യം ഒഴിവാക്കി; ട്രംപ് പിന്നോട്ട്

ന്യൂ യോർക്ക്: പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറി. 2020ലാണ് സെൻസസ് നടക്കുന്നത്.

പകരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും എണ്ണം കണക്കാക്കുന്നതിനായി സർക്കാർ രേഖകൾ പങ്കിടാൻ ഫെഡറൽ ഏജൻസികളോട് നിർദ്ദേശിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൗരത്വ ചോദ്യം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. അത് നിറത്തിന്‍റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിനു കാരണമാകുമെന്ന് പൗരാവകാശ സംഘടനകളും സെൻസസ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു. ഇതര മാര്‍ഗ്ഗങ്ങളിലൂടെ വിവരശേഖരണം നടത്താനുള്ള ട്രംപിന്‍റെ ശ്രമങ്ങളെ പൗരാവകാശ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button