അബുദാബി : അബുദാബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഈ മാസം 18 വരെ ഭാഗിക നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്നും ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
Post Your Comments