കൊല്ലം: യുവതിക്കൊപ്പം വാടകയ്ക്കു താമസിച്ച 49കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പരവൂര്‍ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കിണറ്റില്‍ കണ്ടത്. ഒരാഴ്ച മുന്‍പാണു യുവതിക്കൊപ്പം ഇയാള്‍ ചാത്തന്നൂരില്‍ താമസം തുടങ്ങിയത്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ യുവതിക്കൊപ്പമാണ് ബിജു താമസിച്ചിരുന്നു. ബിജു മരിച്ചതറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും യുവതി കടന്നുകളഞ്ഞു. ബിജു മരിക്കുന്നതിന് തലേദിവസമുള്ള രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടുവെന്ന് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കി.
ബിജു കിണറ്റില്‍ വീണ വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇവര്‍ വിവരം കൈമാറിയതനുസരിച്ച് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത്. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് യുവതിക്കായി തെരച്ചിൽ തുടരുകയാണ്.
Post Your Comments