Latest NewsIndia

ഗോവ മന്ത്രിസഭയില്‍ അഴിച്ചു പണി: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

പനാജി: ഗോവ മന്ത്രിസഭയില്‍ അഴിച്ചു പണി. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുള്ള ബിജെപി ന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്കു കൂടി പ്രാതിനിധ്യം നല്‍കി കൊണ്ടാകും പുതിയ മന്ത്രിസഭ രൂപീകരണം. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന.

മിഷേല്‍ ലോബോ,ബാബു കവലേക്കര്‍,ബാബുഷ് മോണ്‍സ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്‌സ് എന്നിവരെയാണ് പുതുതായി മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപി നീക്കത്തെ വിമര്‍ശിച്ച് എന്‍ഡിഎ ഘടകകക്ഷിയായ ഗോവ ഫോര്‍വാര്‍ഡ് രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്ന എം എല്‍ എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധനത്തിന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നിരീക്ഷകന്‍ ചെല്ല കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button