Latest NewsKerala

വളാഞ്ചേരി പീഡനക്കേസ്: സിപിഎം കൗണ്‍സിലര്‍ക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍, ഇടക്കാല ജാമ്യം കിട്ടിയ ഷംസുദ്ധീന്‍ ഇന്ന് നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് സൂചന

അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ  സഹോദരീഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിന്നു

കൊച്ചി :വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം കൗണ്‍സിലര്‍ ഷംസുദ്ധിന് ഇടക്കാല ജാമ്യം. പോക്‌സോ കേസ് പ്രതിക്ക് മഞ്ചേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അഡ്വ. ആളൂരാണ് ഷംസുദ്ധിനു വേണ്ടി ഹാജരായത്. കേസിലെ തുടര്‍ന്ന് ഒളിവില്‍ പോയ ഷംസുദ്ധീന്‍ ഇന്ന് വൈകിട്ടോടെ നെടുമ്പാശ്ശേരിയില്‍ എത്തുമെന്നും അഭ്യുഹമുണ്ട്

2016-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളാഞ്ചേരിയിലെ 32-ാം ഡിവിഷന്‍ മെമ്പറായ ഷംസുദ്ദീന്‍ തന്റെ ഭാര്യ സഹോദരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തുവന്നത്. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ  സഹോദരീഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴിനല്‍കിയിരിന്നു.

പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടാല്‍ പിതാവും മാതാവും സഹോദരിയും പീഡനത്തിന് കൂട്ടുനിന്നതായി വരുത്തിത്തീര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button