കോട്ടയം: കോട്ടയത്ത് കസ്റ്റഡിമർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്ന് മരിച്ച രാജേഷിന്‍ മാതാപിതാക്കൾ പറയുന്നു.
മകനെ മര്‍ദ്ദിച്ച പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാൻ മരിച്ച രാജേഷിന്‍റെ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. വിഷയത്തില്‍ പോലീസ് കംപ്ലയിന്‍റ് അതോറിറ്റി മേലുകാവ് എസ്ഐയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. മോഷണ സംഘം ഉപയോഗിച്ച കാര്‍ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയതാണ് രാജേഷ് ചെയ്ത കുറ്റം. മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്യാതെ പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് മേലുകാവ് പോലീസ് രാജേഷിനെ ക്രൂരമായി മർദ്ദിച്ചു.
പിന്നീട് ജാമ്യത്തിലിറങ്ങിയ രാജേഷ് മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു.പോലീസിനെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷിന്‍റെ ആത്മഹത്യ. മാര്‍ച്ച് 19 ന് കസ്റ്റഡിയിലെടുത്ത രാജേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് 21 നാണ്. വൈദ്യ പരിശോധനയില്‍ മര്‍ദ്ദനമേറ്റെന്ന് വ്യക്തമായിരുന്നു. മേലുകാവ് എസ്ഐ സന്ദീപാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞുകൊണ്ട് രാജേഷിന്‍റെ പിതാവ് ഡിജിപി പരാതി നൽകിയിരുന്നു എന്നിട്ടും ഫലം ഉണ്ടായില്ല.
Post Your Comments