മൊറാദാബാദ്: കയ്യേറ്റം കണ്ടെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ചെളിവെള്ള പ്രയോഗം. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ രാം ഗംഗാ വിഹാറിലാണ് സംഭവം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് നേരെ ഡ്രെയിനേജില്‍ നിന്നുള്ള വെള്ളമാണ് പ്രദേശവാസി ഒഴിച്ചത്.
വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസര്‍ രാജ്വീര്‍ സിങ്ങും സംഘവും രാം ഗംഗാ വിഹാറിലെത്തിയത്. എന്നാല്‍ അനധികൃതമായി വെള്ളം കയ്യടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന് ഇത് നീക്കം ചെയ്യുന്നതിനിടെയാണ് ആക്രമണത്തിന് വിധേയനാകേണ്ടി വന്നത്.
പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ചാണ് തങ്ങള്‍ എത്തിയതെന്നും അഴുക്കുചാലുകള്‍ക്ക് മുകളിലൂടെ റാമ്പുകള്‍ ഉണ്ടാക്കിയതിനാല്‍ വെള്ളം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറഞ്ഞിരുന്നെന്നും സിംഗ് പറഞ്ഞു. റാമ്പ് പകുത്ത് അതിന് മുകളില്‍ ചിലര്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റ വിരുദ്ധ ഡ്രൈവ് നടത്തുന്നതിനിടെ അജയ് ടാന്‍ഡന്‍ എന്നയാളുടെ വീട്ടിലെത്തിയപ്പോള്‍ മോശമായി പെരുമാറുകയും അഴുക്കുചാലിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കോര്‍പ്പറേഷന്‍ ഓഫീസര്‍ പറഞ്ഞു. തുടര്‍ന്ന് ചെളിവെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളിയേയും ഇയാള്‍ ആക്രമിക്കുകയും തനിക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായും സിംഗ് പരാതിപ്പെടുന്നു.
Post Your Comments