മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പുറത്തായെങ്കിലും ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് സൂചന. വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതാണ് കാരണമെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം അംഗങ്ങളില്‍ ചിലര്‍ കുടുംബവുമൊത്ത് അവധി ആഘോഷിച്ചശേഷമെ നാട്ടിലേക്ക് മടങ്ങാനിടയുള്ളുവെന്നാണ് സൂചന. ചില ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ടിക്കറ്റ് ലഭിക്കുന്ന മുറക്ക് പല സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്.
Post Your Comments