കൊച്ചി : സംസ്ഥാനത്ത് 14.5 കോടി രൂപയുടെ വിദേശനാണയ തട്ടിപ്പ്.കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് വിദേശ നാണയം കണ്ടെത്തിയത്. വിമാനത്താവളത്തിലെ വിദേശ വിനിമയ ഏജന്‍സിയായ തോമസ് കുക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പാണിത്.
രണ്ടുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. 9000 ഇടപാടുകളില്‍ക്കൂടി ഇത്രയും വലിയ തുക കൊടുത്തിട്ടുള്ളത്. എന്‍ആര്‍ഐക്കാര്‍ക്കും വിദേശ പൗരന്മാര്ക്കും മാത്രം വിദേശ നാണയം മാറിക്കൊടുക്കുന്ന കൗണ്ടറിലാണ് അനധികൃത വിനിമയം നടന്നിട്ടുളളത്. ഈ ഭാഗത്ത് ഒരാള്‍ക്ക് പരമാവധി 25,000 ഇന്ത്യന്‍ കറന്‍സിക്കുള്ള ഡോളര്‍ മാത്രമേ നല്കാന് നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ഒരാൾക്ക് പലവട്ടം പണം നൽകിയതായി കണ്ടെത്തി.
ഈ സംഭവത്തിന് പിന്നിൽ സ്വര്‍ണം കള്ളക്കടത്ത് സംഘമാണെന്ന നിഗമനമാണ് കസ്റ്റംസിനുള്ളത്. ഇന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്മാര് ഇതിന്റെ സൂക്ഷ്മ പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ എത്തും.
Post Your Comments