ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശം, സൗദിയില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം. 14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇ-പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കും. ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും ഞായറാഴ്ച മുതല്‍ സേവനം പ്രവര്‍ത്തിച്ചു തുടങ്ങും.
കൂടാതെ ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സര്‍വ്വീസ് സെന്ററുകളിലും ഉപഭോക്താക്കള്‍ക്ക് ദുല്‍ഖഅദ് 11, അഥവാ അടുത്ത ഞായറാഴ്ച മുതല്‍ ഇ-പേയ്‌മെന്റ് സേവനം നല്‍കണമെന്ന് മൂന്ന് മാസം മുമ്പ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ധേശിച്ചിരുന്നു. ഇതിനായി നാലായിരത്തോളം ഇ-പേയ്‌മെന്റ് ഉപകരണങ്ങള്‍ വിവിധ ഇന്ധന സ്റ്റേഷനുകളിലേക്കും സര്‍വ്വീസ് സെന്ററുകളിലേക്കും വിതരണം ചെയ്തു കഴിഞ്ഞു.
കൂടാതെ രാജ്യത്ത് കറന്‍സിയേതര ക്രയവിക്രിയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത വര്‍ഷം ആഗസ്റ്റിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും ഇ-പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിനാണ് നീക്കം. വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Post Your Comments