Latest NewsNewsIndia

ഇന്ത്യൻ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഈ രാജ്യം

ജി7 യോഗത്തിനുശേഷമാണ് ജപ്പാൻ ടീം ഇന്ത്യയിൽ എത്തുകയെന്ന് ഡിജിറ്റൽ മന്ത്രി കോനോ ടാരോ വ്യക്തമാക്കി

ഇന്ത്യൻ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം അറിയിച്ച് ജപ്പാൻ. ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ്. അതിനാൽ, ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെ കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതാണ്. ജി7 യോഗത്തിനുശേഷമാണ് ജപ്പാൻ ടീം ഇന്ത്യയിൽ എത്തുകയെന്ന് ഡിജിറ്റൽ മന്ത്രി കോനോ ടാരോ വ്യക്തമാക്കി.

യുപിഐ പേയ്മെന്റ് സിസ്റ്റവുമായി ഇരു രാജ്യങ്ങളും സഹകരിക്കുന്നതോടെ ഈ മേഖലയിൽ ഏറെ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് ജപ്പാനിൽ എത്തുന്ന വിദേശികൾക്ക് ഇത് ഏറെ ഗുണകരമാകും. അതേസമയം, രാജ്യത്തിന്റെ പേയ്മെന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ കരാറിൽ എത്തിയിട്ടുണ്ട്. സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സംവിധാനം ലഭ്യമാക്കിയ രാജ്യം നേപ്പാളാണ്.

Also Read: കാട്ടുപോത്തിന്റെ ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഇൻഫാം

shortlink

Related Articles

Post Your Comments

Related Articles


Back to top button