ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ രീതിയിൽ ജനപ്രീതി നേടിയെടുത്തവയാണ് ക്രെഡിറ്റ് കാർഡുകൾ. ഡെബിറ്റ് കാർഡുകളെക്കാൾ അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ പണമിടപാടുകൾക്കും മറ്റും മിക്ക ആളുകളും ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ട്. വീടിന്റെ വാടക പോലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും അടയ്ക്കാറുള്ളത്. ഇത് വളരെ സൗകര്യപ്രദമായ ഓപ്ഷനാണെങ്കിലും, എല്ലാ തവണയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഉചിതമല്ല. വാടക നൽകാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാൽ, തെറ്റുകൾ ആവർത്തിക്കാതെ വേണം ക്രെഡിറ്റ് കാർഡ് മുഖാന്തരം ഇടപാടുകൾ നടത്തേണ്ടത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഉയർന്ന നിരക്കുകൾ
ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചില പലിശ ഈടാക്കുന്നതിനാൽ, എപ്പോഴെങ്കിലും കുടിശ്ശിക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പലിശ ഉയരാൻ സാധ്യതയുണ്ട്.
കടം
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് കടം വർദ്ധിക്കാനുള്ള സാധ്യതയിലേക്ക് നയിക്കുന്നു. ബാക്കി തുക മുഴുവനായും അടയ്ക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ പലിശ ഉൾപ്പെടെ കടം വർദ്ധിക്കുന്നതാണ്.
ഫീസും ഉപയോഗപരിധിയും
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ, അധികം ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. പല ക്രെഡിറ്റ് കാർഡുകളും വാടക പേയ്മെന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ, അവ പ്രത്യേകം അറിഞ്ഞിരിക്കണം.
ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുന്നതാണ്. ആരെങ്കിലും വലിയ തുക വാടകയ്ക്ക് നൽകുകയും, ബാലൻസ് കൃത്യസമയത്ത് അടയ്ക്കാൻ കഴിയാതെ വരികയും ചെയ്താൽ അത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.
Also Read: ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments