അഹമ്മദാബാദ്: അഹമ്മദാബാദ് മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും അതിന്റെ ചെയര്‍മാന്‍ അജയ് പട്ടേലും നല്‍കിയ കേസിലാണ് രാഹുല്‍ ജാമ്യമെടുത്തത്. നോട്ട് നിരോധനത്തിന് പിന്നാലെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ട് കൈമാറിയതില്‍ ബാങ്ക് അഴിമതി നടത്തിയെന്ന പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലക്കുമെതിരെ ബാങ്ക് മാനനഷ്ടക്കേസ് നല്‍കിയത്.
വെള്ളിയാഴ്ച രാവിലെയാണ് രാഹുല്‍ കേസ് ആവശ്യത്തിനായി ഗുജറാത്തിലെത്തിയത്. പൊതുവേദിയില്‍ ആശയ യുദ്ധം നടത്താന്‍ അവസരം നല്‍കുന്നതിന് ആര്‍.എസ്.എസിലെയും ബി.ജെ.പിയിലെയും എതിരാളികള്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു.
Post Your Comments