കുവൈറ്റ്: കുവൈറ്റില്‍ കടുത്ത ചൂടുള്ള കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പകല്‍ സമയത്താണ് ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് കുവൈത്തില്‍ ഉടനീളം നിലവിലുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകന് അബ്ദുള്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ഈ സമയം പൊടിപടലങ്ങള്‍ കാഴ്ച മറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ മണിക്കൂറില്‍ 20 മുതല്‍ 50 കിലോമീറ്റര്‍ വരെ വീശിയടിക്കുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ ഏകദേശം 46 ഡിഗ്രി വരെ ചൂട് ഉണ്ടാകാനും സാധ്യതയുണ്ട്.
Post Your Comments