തിരുവനന്തപുരം:കേരളത്തെ സഹായിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിന് ലഭിക്കേണ്ട പല സഹായങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഈ അവഗണന തുടരാന്‍ പാടില്ല. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തില്‍ വരുമ്പോൾ സംഘ്പരിവാര്‍ അഴിഞ്ഞാടുന്നു. ചിലര്‍ രാജ്യത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്‍റേത് പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന രീതിയാണ്.
കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. ബി.ജെ.പിയിലേക്ക് ആളെ കൂട്ടുന്ന ഏജന്‍സിയായി കോണ്‍ഗ്രസ് മാറികോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞത് സത്യമായെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments