Latest NewsBikes & ScootersAutomobile

കാത്തിരിപ്പുകൾക്ക് വിരാമം : ബജാജ് CT110 വിപണിയിൽ

ലുക്കിലും കരുത്തിലും അടിമുടിമാറ്റത്തോടെ പുതിയ CT110 വിപണിയിലെത്തിച്ച് ബജാജ്. എൻജിനും വീലുകൾക്കും ഹാന്‍ഡില്‍ബാറിനും സസ്പെന്‍ഷനും കറുത്ത നിറം, പുതിയ സ്റ്റിക്കറുകൾ, ബോഡി ഗ്രാഫിക്സ്, ഇന്ധനടാങ്കിലെ റബര്‍ പാഡിങ്, പുതിയ സീറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ. BAJAJ-CT110

പുതിയ 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 8.6 bhp കരുത്തും (7,000 rpm -ല്‍) 9.81 Nm torque ഉം (5,000 rpm -ല്‍) പരമാവധി സൃഷ്ടിച്ച് നിരത്തിൽ ബൈക്കിനു കരുത്തും നാലു സ്പീഡ് ഗിയർ ബോക്സ് കുതിപ്പും നൽകുന്നു. BAJAJ-CT110-2

കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിൽ CT110 എത്തുക. കിക്ക് സ്റ്റാര്‍ട്ട് മോഡലിന് 37,997 രൂപയും, ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 44,352 രൂപ ഷോറൂം വില. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്ളെയിം റെഡ് നിറങ്ങളിൽ CT110 ലഭ്യമാകും.

CT 110

CT 110 2

shortlink

Related Articles

Post Your Comments

Related Articles


Back to top button