![vanchi poor fund](/wp-content/uploads/2019/07/vanchi-poor-fund.jpg)
തിരുവനന്തപുരം: വഞ്ചി പുവര്‍ ഫണ്ട് അമ്മ വീടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെയും ദിവാന്‍ സി.പി രാമസ്വാമി അയ്യരുടേയും നേതൃത്വത്തിലാണ് ഓവര്‍ബ്രിഡ്ജിന് സമീപം പഞ്ചി പുവര്‍ ഫണ്ട് ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോരുമില്ലാത്ത അമ്മമാര്‍ക്ക് വേണ്ടിയാണ് അമ്മവീട് ആരംഭിച്ചത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അമ്മവീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വഞ്ചി പുവര്‍ ഫണ്ട് പ്രസിഡന്റ് എസ്.ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ് ശിവകുമാര്‍, സെക്രട്ടറി എം.എസ് കുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്‍ ഗോപന്‍, കോമളവല്ലി, ജയചന്ദ്രന്‍, ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Post Your Comments