തിരുവനന്തപുരം: കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.സി.മൊയ്തീന്. ഫ്ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ചെന്നൈ ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കണമെന്നും അതിന് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി അറിയിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റുടമകള്‍ നല്കിയ പുനഃപരിശോധന കോടതി തള്ളിയിരുന്നു.
Post Your Comments