കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിൽ രണ്ടു ഫോണുകൾ കൂടി പിടിച്ചെടുത്തു. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.
ഫോണുകളും ഇവ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സോളാർ ചാർജറുകളും റെയ്ഡിൽ കണ്ടെത്തി. ഇതേത്തുടർന്നു തടവുകാരെ ജയിൽ മാറ്റുകയും സെല്ലുകൾ മാറ്റുകയും ചെയ്തിരുന്നു. നേരത്തെ, ജയിലിൽ നടത്തിയ റെയ്ഡിൽ നിരവധി ഫോണുകൾ പിടിച്ചെടുത്തിരുന്നു.
ജയിലുകളിൽ മൊബൈൽ ഫോണ് ഉപയോഗം തെളിഞ്ഞ പശ്ചാത്തലത്തിൽ റെയ്ഡുകൾ തുടരാൻ ജയിൽ വകുപ്പ് തീരുമാനം എടുക്കുകയായിരുന്നു.
Post Your Comments