
ന്യൂഡല്‍ഹി: ഏറ്റുമുട്ടലിലൂടെ ഗുണ്ടാസംഘത്തെ പോലീസ് കീഴപ്പെടുത്തി.ബുധനാഴ്ച രാത്രിയിലാണ് സംഭവം.കുപ്രസിദ്ധ ഗുണ്ടകളും നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളുമായ ധൂം സിംഗ്, വസീം എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്ക് വെടിയേറ്റിരുന്നു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാൽ ഇരുവർക്കും പരിക്കുകൾ പറ്റാതെ രക്ഷപ്പെട്ടു.ഇന്നലെ ഗുണ്ടകളെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്ന് ഗാസിപുര്‍ മാന്ഡിയില് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് പോലീസ് വളഞ്ഞു.സ്വയം കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഗുണ്ടകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ പോലീസുകാരും തിരിച്ച് വെടിയുതിർത്തു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പോലീസ് ഗുണ്ടകളെ കീഴ്‌പ്പെടുത്തിയത്.
Post Your Comments