കൊച്ചി: എറണാകുളത്ത് 20-കാരനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ മരിച്ച അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ തള്ളി പോലീസ്. അര്‍ജുനെ കാണാനില്ലെന്ന പരാതിയില്‍ വേഗം തന്നെ നടപടി എടുത്തുവെന്ന് പോലീസ് അറിയിച്ചു. പരാതി കിട്ടിയ അന്നു തന്നെ എഫ്ഐആര്‍ എഴുതി. കൂടാതെ ബന്ധുക്കള്‍ പ്രതികളെ പിടികൂടി പോലീസില്‍ ഏള്പ്പിച്ചെന്ന വാദം തെറ്റാണെന്നും, പോലീസാണ് പ്രതികളെ വിളിച്ചു വരുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
Post Your Comments