ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് കര്‍ണ്ണാടക സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40000 -ത്തിൽ അധികം ബംഗ്ലാദേശി മുസ്ലീങ്ങള്‍ കര്‍ണ്ണാടകയില്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും ബെംഗളൂരുവിലേക്ക് നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നുണ്ട്. ഇവര്‍ക്ക് അധാര്‍ കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുഉണ്ടെന്നു തേജസ്വി സൂര്യ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സുരക്ഷാ ഭീഷണിയും സാമ്പത്തിക ഭീഷണിയും ഒരുപോലെ ഉയര്‍ത്തുന്നതായും തേജസ്വി സൂര്യ ലോകസഭയിലെ പ്രസംഗത്തില്‍ വ്യക്തമാക്കി. കര്‍ണ്ണാടകയുടെ പല മേഖലകളിലും ഇവര്‍ പിടിമുറുക്കി കഴിഞ്ഞു. ഐ.ടി. മേഖലകളില്‍ അടക്കം ഇവര്‍ ജോലി ചെയ്യുന്നു. പ്ലാന്റേഷനുകളില്‍ ജേലിക്കെന്നു പറഞ്ഞാണ് ഇവര്‍ കര്‍ണ്ണാടകയില്‍ എത്തിയത്.
ഇവര്‍ക്ക് റേഷന്‍ കാര്‍ഡും ഐഡന്റികാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ ഒരു പരിശോധനയുമില്ലാതെ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ ഗുരുതരമായ ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments