
ദോഹ : പരിശീലനത്തിനിടെ രണ്ടു ഖത്തറി സൈനിക വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്നലെ രാവിലെയാണ് അപകട വിവരം പുറത്തുവിട്ടത്. ആളപായമില്ലെന്നും പൈലറ്റുമാർ സുരക്ഷിതരെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
പരിശീലന പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. ഇജക്ഷൻ സീറ്റുകൾ ഉപയോഗിച്ചാണ് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിന് പുറത്ത് എത്തിയതെന്നും ട്വീറ്റിൽ പറയുന്നു മറ്റു വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Post Your Comments