ന്യൂ ഡൽഹി : മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ഹർജികളിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നു കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ച തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി തള്ളുകയും ചെയ്തിരുന്നു. ഉടമകൾക്ക് വേണ്ടി അന്ന് ഹാജരായ മുതിർന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
Post Your Comments