Latest NewsIndia

200 രൂപയുടെ കടംവീട്ടാന്‍ കെനിയയിലെ എം.പിയെത്തി ; സംഭവം ഇങ്ങനെ

മുംബൈ : കടം വാങ്ങിയ 200 രൂപ നൽകാൻ കെനിയയിലെ പാര്‍ലമെന്‍റ് അംഗം റിച്ചാര്‍ഡ്​ തോന്‍ഗി ഔറംഗാബാദിലെത്തി. വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാശിനാഥ്​ ഗാവ്​ലിക്ക്​ എന്നയാൾ. പതിറ്റാണ്ടുകൾക്ക് മുമ്പത്തെ കടമാണ് വീട്ടാനായി റിച്ചാര്‍ഡ്​ ഇന്ത്യയിൽ എത്തിയത്.

1985ല്‍ ഔറംഗാബാദിലെ ഒരു കോളജില്‍ മാനേജ്​മെന്‍റ് വിദ്യാര്‍ഥിയായിരുന്നു റിച്ചാര്‍ഡ്​. അന്ന്​ വാംഖഡെ നഗറിലായിരുന്നു റിച്ചാര്‍ഡി‍ന്‍റെ താമസം. അവിടെ പലചരക്ക്​ കച്ചവടമായിരുന്നു കാശിനാഥിന്​.ആ ദാരിദ്ര കാലത്ത്​​ ഇവരാണ്​ എന്നെ സഹായിച്ചത്​. ഒരിക്കല്‍ ഇവിടെവന്ന്​ കടംവീട്ടുകയും നന്ദി പറയുകയും ചെയ്യണമെന്ന്​ ഏറെക്കാലമായുള്ള ചിന്തയാണ്​. അതുകൊണ്ടാണ് ഇന്ത്യയിൽ എത്തിയതെന്ന്

തിങ്കളാഴ്​ചയാണ്​ കടം തിരിച്ചടക്കാന്‍ റിച്ചാര്‍ഡ്​ ഭാര്യയോടൊപ്പം കാശിനാഥി‍ന്‍റെ വീട്ടില്‍ എത്തിയത്​. ഇന്ന്​ കാശിനാഥ്​ എഴുപതുകളിലാണ്​. ഉച്ചഭക്ഷണത്തിന്​ ഹോട്ടലിലേക്ക്​ പോകാന്‍ അവര്‍ ശ്രമിച്ചെങ്കിലും ത​ന്‍റെ നിര്‍ബന്ധത്തിന്​ വഴങ്ങി അവരോടൊപ്പം വീട്ടിലെ ഭക്ഷണം കഴിച്ചുവെന്ന്​ റിച്ചാര്‍ഡ്​ പറഞ്ഞു. കാശിനാഥനെ സ്വന്തം നാട്ടിലേക്കും റിച്ചാഡ് ക്ഷണിച്ചു.

shortlink

Related Articles

Post Your Comments


Back to top button