തിരുവനന്തപുരം: നാലു മാസം മുമ്പ് കേരളത്തില്‍ എത്തിയശേഷം അപ്രത്യക്ഷയായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന് ഈജിപ്‌തിലെ മുസ്ലിം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. അതെ സമയം ലിസാ വെയ്‌സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി (29) യെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ശ്രമം തുടങ്ങി. ഇവര്‍ക്കായി കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു.
ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലിസയ്‌ക്കൊപ്പം എത്തിയ മുഹമ്മദ് അലിയെക്കുറിച്ച് തങ്ങള്‍ക്കു യാതൊന്നുമറിയില്ലെന്നു ലിസയുടെ സഹോദരി കരോളിന്‍ ഹീലിങ് ഇന്റര്‍പോളിനെ അറിയിച്ചു. ലിസയോടൊപ്പം ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി ഉണ്ടായിരുന്നതായി കേരള പോലീസ് നല്‍കിയ വിവരമേയുള്ളൂ.
കേരളത്തിലെത്തി നാലുമാസമായിട്ടും ഇതുവരെ തങ്ങളെ ബന്ധപ്പെടാത്തത് ദുരൂഹമാണ്. മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ലിസ, ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, കുട്ടികളുമായി ബന്ധപ്പെടാത്തതും സംശയം വര്‍ധിപ്പിക്കുന്നു. മുഹമ്മദ് അലിയെക്കുറിച്ചും സ്വീഡനില്‍നിന്ന് ദുബായ് വഴിയുള്ള അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കും പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കരോളിന്‍ ഇന്റര്‍പോളിനെ അറിയിച്ചു.
Post Your Comments