ന്യൂ ഡൽഹി: കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
മൂന്നു മാസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ കാണാനില്ലെന്ന് അവരുടെ മാതാവാണ് ജർമൻ പോലീസിനും എംബസിക്കും പരാതി നല്‍കിയത്.
മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. ഡിജിപിക്കു കൈമാറിയ പരാതി പിന്നീട് വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലിയെ കുറിച്ചു വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments